Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:39 AM IST Updated On
date_range 14 May 2022 5:39 AM ISTനെയ്യാറ്റിൻകര മോഹനചന്ദ്രനെ ആദരിച്ചു
text_fieldsbookmark_border
നെയ്യാറ്റിൻകര: ഓർമയായിട്ട് പതിനേഴ് വർഷങ്ങൾ കഴിയുമ്പോഴും സംഗീത സാമ്രാജ്യത്തിലെ കുലപതികളിൽ ഒരാളായിരുന്ന നെയ്യാറ്റിൻകര മോഹനചന്ദ്രന് ഉചിതമായ സ്മാരകം ഉണ്ടാകാതെ പോയത് അപമാനകരമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. അടുത്ത പരിചയക്കാരൻ ആയിരുന്ന മോഹനചന്ദ്രനുമായുള്ള അനുഭവങ്ങൾ ഹസൻ ഓർത്തെടുത്തു. എം.ജി. രാധാകൃഷ്ണനാണ് മോഹനചന്ദ്രന്‍റെ സംഗീതക്കച്ചേരി കേൾക്കാൻ തന്നെ കൊണ്ടുപോയിരുന്നത്. വർഷങ്ങൾ നീണ്ട ആത്മബന്ധമാണ് മോഹനചന്ദ്രനുമായി തനിക്കുണ്ടായിരുന്നതെന്നും ഹസൻ പറഞ്ഞു. സ്വദേശാഭിമാനി കൾചറൽ സെന്‍ററും നിംസും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അച്യുത് ശങ്കർ മുഖ്യപ്രഭാഷണം നടത്തി. മോഹനചന്ദ്രന്‍റെ മകളായ ഡോ. ലക്ഷ്മിയും സുപർണാ ശ്രീധറും രാഗങ്ങൾ ആലപിച്ചു. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ നെയ്യാറ്റിൻകര മോഹനചന്ദ്രന്‍റെ മരുമകൾ കവിതാ മധുവിനെ ആദരിച്ചു. വിനോദ് സെൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, ബി.ജെ.പി നേതാവ് ആർ. രാജേഷ്, രചന വേലപ്പൻ നായർ, ഡോ.സജു, മുഖർ ശംഖ് കൃഷ്ണൻ, തലയൽ പ്രകാശ്, ചന്ദ്രിക, സുരേഷ് ഒഡേസ തുടങ്ങിയവർ സംസാരിച്ചു. Anusmaranam blpm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story