Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:39 AM IST Updated On
date_range 14 May 2022 5:39 AM ISTനിലം പൂട്ടില്ല, വിത്തില്ല; കീഴ്പേരൂരിൽ നെൽകർഷകർ ദുരിതത്തിൽ
text_fieldsbookmark_border
കിളിമാനൂർ: യഥാസമയം നിലം പൂട്ടിക്കൊടുക്കുന്ന കാര്യത്തിലോ വിത്ത് എത്തിക്കുന്ന കാര്യത്തിലോ കൃഷിഭവനോ പാടശേഖര സമിതിയോ കൃത്യനിഷ്ഠ പാലിക്കാത്തതോടെ കീഴ്പേരൂരിൽ നെൽകർഷകർ ദുരിതത്തിൽ. മുൻ വർഷത്തെപ്പോലെ ഇക്കുറിയും നെൽകൃഷി വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന ഭയത്തിലാണ് മേഖലയിലെ കൃഷിക്കാർ. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് മികച്ച രീതിയിൽ നെൽകൃഷി നടക്കുന്ന വില്ലേജുകളിലൊന്നാണ് വെള്ളല്ലൂർ. വില്ലേജിൽ ഉൾപ്പെട്ട കീഴ്പേരൂരിൽ രണ്ട് ഏലാകളിലായി 50 ഹെക്ടറിലേറെ വയലിൽ നെൽകൃഷി നടത്തുന്നുണ്ട്. 35 ഹെക്ടറോളം നെൽകൃഷിയുള്ള കീഴ്പേരൂർ വടക്കേ ഏലായിലാണ് നെൽകൃഷി വലിയ ബാധ്യതയാകുന്നത്. പാടങ്ങൾ കൃത്യസമയത്ത് പൂട്ടിക്കിട്ടാത്തതാണ് പ്രധാന പ്രശ്നമെന്ന് കർഷകർ പറയുന്നു. നിലവിൽ വിത്തുപാകി ഞാറ് മുളപ്പിക്കേണ്ട സമയം കഴിഞ്ഞു. എന്നാൽ, കൃത്യമായി പൂട്ടുകയോ വിത്ത് നൽകുകയോ ചെയ്തിട്ടില്ലത്രെ. പാടശേഖരസമിതിക്ക് സ്വന്തമായി പൂട്ട് യന്ത്രം ഇല്ലാത്തതാണ് പ്രധാന കാരണം. നേരത്തേ രണ്ട് യന്ത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും കേടായി. പുതിയത് എത്തിച്ചുകൊടുക്കുന്നതിൽ കൃഷിഭവന് താൽപര്യമില്ലെന്നും കർഷകർ പറയുന്നു. കഴിഞ്ഞതവണ കൃഷിക്ക് വിത്ത് യഥാസമയം എത്തിച്ചെങ്കിലും കൊയ്യാൻ പാകമായപ്പോഴേക്കും ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുകയും വൻസാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
