Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:38 AM IST Updated On
date_range 14 May 2022 5:38 AM ISTആദിവാസി മേഖലയിലെ ആരോഗ്യ വികസനം: ജീവനക്കാർക്ക് പരിശീലനം
text_fieldsbookmark_border
തിരുവനന്തപുരം: ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകാൻ ആരോഗ്യവകുപ്പ്. ഓരോ മേഖലയിലെയും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂട്ടായ്മയിലൂടെ പരിഹരിക്കലാണ് ലക്ഷ്യം. ആദ്യഘട്ടമായി പാലക്കാട് അട്ടപ്പാടി മേഖലയിലെ പരിശീലന പരിപാടി ആരംഭിച്ചു. അട്ടപ്പാടി ബ്ലോക്കിലെ 28 ഉപകേന്ദ്രങ്ങളുടെ ശാക്തീകരണത്തിനുതകുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. അട്ടപ്പാടിയില്‍ മാതൃ,ശിശു മരണങ്ങള്‍ നിയന്ത്രിക്കുന്നതിനും പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും സമൂഹത്തിന്റെ ഇടപെടല്‍ കൂടുതലായി കൊണ്ടുവരുന്നതിനുവേണ്ടി അംഗൻവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, എന്നിവരെ ഉള്‍ക്കൊള്ളിച്ച് 175 അംഗൻവാടികളുമായി ബന്ധപ്പെട്ട് കൂട്ടായ്മ ഇതിനകം രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story