Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:38 AM IST Updated On
date_range 14 May 2022 5:38 AM ISTമുന്നാക്കക്കാരിൽ പിന്നാക്കക്കാർക്ക് സംവരണം ഭരണഘടനാലംഘനമെന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുന്നതിനു പകരം ചെറിയ മുദ്രാവാക്യങ്ങളുമായി സംഘടനകളും ഗ്രൂപ്പുകളും മത്സരിക്കുന്നത് മൂല്യച്യുതി സൃഷ്ടിക്കുമെന്ന് ഡോ. ബി.ആർ. അംബേദ്കർ നാഷനൽ എസ്.സി-എസ്.ടി ഫെഡറേഷൻ ദേശീയ വർക്കിങ് ചെയർമാൻ കെ. രാമൻകുട്ടി. ഫെഡറേഷന്‍റെ കേരള സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അട്ടിമറിച്ച് മുന്നാക്കക്കാരിൽ പിന്നാക്കക്കാർക്ക് സംവരണമേർപ്പെടുത്തിയത് ഭരണഘടനാ ലംഘനമാണെന്നും കേന്ദ്രനയം ആദ്യം നടപ്പാക്കിയത് കേരളത്തിലാണെന്നുള്ളത് ഇടതുമുന്നണി ഗവൺമെന്‍റിൽ ദലിതർക്കുള്ള പ്രത്യോശ നശിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ. സുബ്രഹ്മണ്യൻ മാസ്റ്ററെ വർക്കിങ് പ്രസിഡന്‍റായും പേരുമല കലാറാണിയെ സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്‍റായും രാജേഷ് പന്തളത്തെ യുവജനവിഭാഗം പ്രസിഡന്‍റായും കോട്ടയം രാജനെ ഓർഗനൈസിങ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. യോഗത്തിൽ ഫെഡറേഷൻ കേരള പ്രസിഡന്‍റ് സി.ആർ. നാണുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദേവർപുരം സുന്ദരരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാപ്ഷൻ kalarani ഡോ. ബി.ആർ. അംബേദ്കർ നാഷനൽ എസ്.സി-എസ്.ടി ഫെഡറേഷൻ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കലാറാണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story