Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃഷി വകുപ്പ് ആനിമേഷൻ...

കൃഷി വകുപ്പ് ആനിമേഷൻ വിഡിയോ മത്സരം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗ്യചിമായ ചില്ലു എന്ന അണ്ണാറക്കണ്ണനെ കഥാപാത്രമാക്കി തയാറാക്കിയ എച്ച്​.ഡി ക്വാളിറ്റിയുളള 3 ഡി ആനിമേഷൻ വിഡിയോകൾ മത്സരത്തിനായി ക്ഷണിക്കുന്നു. 30 സെക്കൻഡ്​ ദൈർഘ്യമുളളവയായിരിക്കണം. പദ്ധതിയുടെ സന്ദേശങ്ങളായ ഭക്ഷ്യസുരക്ഷ, ആരോഗ്യ ഭക്ഷണം, പ്രകൃതി സംരക്ഷണം, ഉപജീവനം/തൊഴിൽ എന്നീ ആശയങ്ങൾ ഉൾക്കൊണ്ട് ചില്ലുവിനെ കഥാപാത്രമാക്കി വിഡിയോ തയാറാക്കി സമർപ്പിക്കുന്നവരിൽനിന്ന്​ ജൂറി തെരഞ്ഞെടുക്കുന്ന മികവർക്ക് യഥാക്രമം ഒന്നാം സമ്മാനമായി 50,000 രൂപ, രണ്ടാം സമ്മാനമായി 30,000, മൂന്നാം സമ്മാനമായി 20,000 രൂപ, പ്രോത്സാഹന സമ്മാനമായി 10,000 രൂപ എന്നീ ക്രമത്തിൽ സമ്മാനങ്ങൾ നൽകും. വിഡിയോകൾ 16 എംബി സൈസ്​ ആക്കി കംപ്രസ്​ ചെയ്ത് fiblogo@gmail.com എന്ന ഇമെയിൽ ഐഡിയിൽ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി ജൂൺ 15 നകം അയക്കണം. ഫോൺ: 0471 - 2317314.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story