Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:32 AM IST Updated On
date_range 14 May 2022 5:32 AM IST'ആധാരം വ്യാജം; ഹാരിസൺ കൈവശംവെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണം'
text_fieldsbookmark_border
കൊല്ലം: ഹാരിസൺ മലയാളം പ്ലാന്‍റേഷൻ കൈവശംവെച്ചിരിക്കുന്ന സർക്കാർവക 79,679 ഏക്കർ ഭൂമിയുടെയും 10,000ത്തിലധികം ഏക്കർ മിച്ചഭൂമിയുടെയും ആധാരം വ്യാജമെന്ന് വിജിലൻസും ഫോറൻസിക് ലാബും കണ്ടെത്തിയ സാഹചര്യത്തിൽ ആധാരങ്ങൾ റദ്ദാക്കി ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി അംഗവും സമരസമിതി ചെയർമാനുമായ സി.ആർ. നജീബ് പറഞ്ഞു. പാട്ടത്തിന് നൽകിയ ഭൂമി 1923ൽ വ്യാജ പ്രമാണമുണ്ടാക്കി കൈവശപ്പെടുത്തിയതാണെന്നും വ്യാജരേഖയുണ്ടാക്കിയതാണെന്നും തെളിഞ്ഞു. ഭൂമി ഏറ്റെടുക്കാത്തതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story