Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഴ്സസ് ദിനം ആചരിച്ചു

നഴ്സസ് ദിനം ആചരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പട്ടം എസ്‌.യു.ടി ആശുപത്രിയില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ എല്ലാ നഴ്‌സിങ്​ സ്റ്റാഫുകളെയും മെമന്റോ നല്‍കി ആദരിച്ചു. നഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ നിര്‍മാണം, ക്വിസ്, ഉപന്യാസ രചന, മറ്റ്​ കായിക മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനദാനവും നഴ്‌സുമാരുടെ കലാപരിപാടികളും ഉള്‍പ്പെട്ടിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. കെ.പി. പൗലോസ്, ഡോ. രമേശന്‍ പിള്ള, ഡോ. ഉണ്ണികൃഷ്ണന്‍ (സീനിയര്‍ വാസ്‌കുലര്‍ സര്‍ജന്‍), ഡോ. രാജശേഖരന്‍ നായര്‍, ഡോ.കെ. ലളിത എന്നിവർ സംസാരിച്ചു. നഴ്സിങ്​ സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്​, മെഡിക്കല്‍ സൂപ്രണ്ട് അനൂപ് ചന്ദ്രന്‍ പൊതുവാള്‍, രാധാകൃഷ്ണന്‍ നായര്‍, നഴ്സിങ്​ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുരാധ ഹോമിന്‍ തുടങ്ങിയവര്‍ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story