Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:40 AM IST Updated On
date_range 13 May 2022 5:40 AM ISTഇസ്ലാമോഫോബിയ: ഓർഡിനൻസ് കൊണ്ടുവരണം -സോളിഡാരിറ്റി
text_fieldsbookmark_border
തിരുവനന്തപുരം: ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇസ്ലാമോഫോബിയ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായാലേ സംഘ്പരിവാറും തൽപര കക്ഷികളും പരത്തുന്ന മുസ്ലിം വിരുദ്ധ കാമ്പയിനുകളും അക്രമങ്ങളും തടയാനാകൂ. ഇത്തരം നിയമങ്ങൾ ഇല്ലാത്തതുകൊണ്ട് കൂടിയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പ്രഭാഷകർക്ക് പരസ്യമായി വർഗീയ വിഷം ചീറ്റാൻ ധൈര്യമുണ്ടായതെന്നും അവർ പറഞ്ഞു. ഈ ആവശ്യമുയർത്താൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ആക്ടിവിസ്റ്റുകളും പൊതുജനവും മുന്നോട്ടുവരണമെന്ന് സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള ആവശ്യപ്പെട്ടു. ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന ആവശ്യമുന്നയിച്ച് കാസർകോട്ടുനിന്ന് മേയ് അഞ്ചിന് തുടങ്ങിയ യൂത്ത് കാരവൻ 13 ജില്ലകളിലെ പര്യടനത്തിനുശേഷം തിരുവനന്തപുരത്ത് സമാപിച്ചു. മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായാണ് യൂത്ത് കാരവൻ സംഘടിപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജില്ല പ്രസിഡന്‍റ് എം. ശാഫി, സംസ്ഥാന സമിതി അംഗം സക്കീർ നേമം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story