Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള പേപ്പര്‍...

കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡിന് മരം വനംവകുപ്പ്​ നൽകും

text_fields
bookmark_border
*കരാറിന്​ അടുത്ത മന്ത്രിസഭയോഗം അംഗീകാരം നൽകും തിരുവനന്തപുരം: സർക്കാർ ഏ​റ്റെടുത്ത വെള്ളൂർ കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡിന്​ പേപ്പർ പൾപ്പിനാവശ്യമായ​ മരം വനംവകുപ്പ്​ നൽകും. അതുസംബന്ധിച്ച കരാറിന്​ വരുന്ന മന്ത്രിസഭയോഗം അംഗീകാരം നൽകും. വനംവകുപ്പിന്‍റെ പരിധിയിൽ വരുന്ന സ്ഥലത്ത്​ ഒഴിവാക്കാനായി നിർത്തിയിരിക്കുന്ന പാഴ്​മരങ്ങളാണ്​ ഇതിലേക്ക്​ നൽകുന്നത്​. കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡിന് അടുത്ത രണ്ടുവർഷത്തേക്ക്​ ആവശ്യമുള്ള മരങ്ങൾ വനംവകുപ്പിന്‍റെ പക്കലുണ്ട്​. കേരളത്തിന്‍റെ വിവിധ വനമേഖലകളിൽ നിന്നാണ്​ ഇത്​ കണ്ടെത്തിയിരിക്കുന്നത്​. അതിനുള്ള ​െചലവ്​ വനംവകുപ്പിന്​ കമ്പനി നൽകണം. യൂക്കാലി, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ ഇനത്തിൽപെട്ടതും പരിസ്ഥിതിക്ക്​ ദോഷകരമായതുമായ വൃക്ഷങ്ങളാണ്​ പൾപ്പ്​ നിർമിക്കാനായി നൽകുന്നത്​. അടച്ചുപൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ്​ പ്രിന്‍റ്​ ലിമിറ്റഡ് കഴിഞ്ഞ ജനുവരിയിലാണ്​​ കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്​. നഷ്ടത്തിലായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ​ൈകയൊഴിഞ്ഞ സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്​ ലിമിറ്റഡ്. ഇപ്പോൾ വ്യവസായവകുപ്പിന്​ കീഴിലാണ്​ സ്ഥാപനം. പേപ്പർ നിർമാണത്തിന്​ ആവശ്യമായ പൾപ്പ്​ വലിയതോതിൽ ആവശ്യമെന്ന്​ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ​ വ്യവസായമന്ത്രി പി. രാജീവ്​ വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുകയും ധാരണയിൽ എത്തുകയുമായിരുന്നു​. രണ്ടുവർഷത്തേക്ക്​ ആവശ്യമായ മരങ്ങൾ വനംവകുപ്പിന്‍റെ പക്കലുണ്ടെന്നും അതിന്​ വരുന്ന ​െചലവ്​ കമ്പനി വനംവകുപ്പിന്​ നൽകണമെന്നുമാണ്​ ധാരണയായത്​. അതിന്‍റെ അടിസ്ഥാനത്തിലാണ്​ ഇപ്പോൾ കരാർ ഉണ്ടാക്കിയിരിക്കുന്നത്​. കരാറിന്​ മന്ത്രിസഭയോഗം അംഗീകാരം നൽകുന്നതോടെയേ വനംവകുപ്പിന്​ നൽകുന്ന തുകയും എത്രകാലത്തേക്കാവും കരാറെന്നും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ. കൂടുതൽ കാലത്തേക്ക്​ മരങ്ങൾ ആവശ്യമുണ്ടെങ്കിൽ വനംവകുപ്പ്​ ബദൽ നിർദേശവും മുന്നോട്ട്​ ​െവച്ചിട്ടുണ്ട്​. അത്​ വനമേഖലകളിൽ മുളവെച്ചുപിടിപ്പിക്കുക എന്നതാണ്​. ഇപ്പോൾ പാഴ്മരങ്ങൾ മുറിക്കുന്നതിനൊപ്പം മുളന്തൈകളും വെച്ചുപിടിപ്പിക്കണമെന്ന നിർദേശവും വനംവകുപ്പ്​ മുന്നോട്ട്​ വെച്ചിട്ടുണ്ട്​. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story