Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർഗീയതയെ...

വർഗീയതയെ വർഗബോധംകൊണ്ട് ചെറുക്കണം -മന്ത്രി വാസവൻ

text_fields
bookmark_border
പരമ്പരാഗത ആധാരം എഴുത്ത് മേഖല സംരക്ഷിക്കും കൊല്ലം: വർഗീയതയെ വർഗബോധം കൊണ്ട് ചെറുക്കണമെന്ന്​ മന്ത്രി വി.എൻ. വാസവൻ. വർഗബഹുജന സംഘടനകൾക്ക് മാത്രമേ വർഗീയതക്കെതിരെ നിലപാടെടുക്കാൻ കഴിയൂ. ആറുവർഷമായി കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടാകാത്തത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ആധാരം എഴുത്ത് മേഖല സംരക്ഷിക്കും. മേഖലയിലെ 65 വയസ്സിന് മുകളിലുള്ളവർക്കായി ക്ഷേമ പദ്ധതി പരിഗണനയിലുണ്ട്. ക്ഷേമനിധി വിഹിതം സർക്കാർ ഖജനാവിൽനിന്ന്​ എടുക്കാത്ത രീതി ആലോചിക്കും. അസോസിയേഷന്‍റെ 16 നിർദേശങ്ങളിൽ 13 ഉം നടപ്പാക്കി. ബാക്കിയുള്ളവ വൈകാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ഇന്ദുകലാധരൻ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് ഒ.എം. ദിനകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അൻസർ, വി. ശശിമോൻ, ജില്ല സെക്രട്ടറി മണിലാൽ, സ്വാഗതസംഘം ചെയർമാൻ പി. വേണുഗോപാലൻ നായർ, ടി.വി. അനിൽകുമാർ, പബ്ലിസിറ്റി കൺവീനർ എസ്. മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story