Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:39 AM IST Updated On
date_range 13 May 2022 5:39 AM ISTഅമ്പലമുക്ക് വിനീത കൊലക്കേസ് വിചാരണ കോടതിക്ക് കൈമാറി
text_fieldsbookmark_border
തിരുവനന്തപുരം: മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് നൽകി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 11 ആണ് കേസിന്‍റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം വിചാരണ കോടതിക്ക് കൈമാറിയത്. തമിഴ്‌നാട് തോവാളം സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി. വിനീതയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ, പ്രതി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. വിനീതയുടെ കഴുത്തിനേറ്റ മൂന്ന് മുറിവുകളാണ് മരണ കാരണമെന്ന് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 2022 ഫെബ്രുവരി ആറിനാണ് ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. കൃഷിവകുപ്പിലെ മുൻ ഉദ്യോഗസ്ഥന്‍റെ അമ്പലംമുക്കിലുള്ള ടാബ്‌സ് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. കൊലപ്പെടുത്തിയ ശേഷം പ്രതി വിനീതയുടെ നാലരപ്പവൻ വരുന്ന മാല മോഷ്ടിച്ചിരുന്നു. അന്വേഷണം പൂർത്തിയാക്കി പേരൂർക്കട പൊലീസ് കഴിഞ്ഞ ദിവസമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story