Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:39 AM IST Updated On
date_range 13 May 2022 5:39 AM ISTസി.ഐയുടെ കോപ്പിയടി: പൊലീസ് മേധാവിക്ക് ഇന്ന് റിപ്പോർട്ട് നൽകും
text_fieldsbookmark_border
തിരുവനന്തപുരം: എല്‍എല്‍.ബി പരീക്ഷക്കിടെ കോപ്പിയടിച്ച് സി.ഐ പിടിയിലായ സംഭവത്തില്‍ പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ.എൽ. ജോണ്‍കുട്ടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. കഴിഞ്ഞദിവസമാണ് ലോ അക്കാദമി ലോ കോളജില്‍ പബ്ലിക് ഇന്‍റര്‍നാഷനല്‍ വിഷയത്തിലെ പരീക്ഷക്കിടെ പൊലീസ് ട്രെയിനിങ് കോളജിലെ സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെ കോപ്പിയടിച്ചതിന് സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയത്. ആദര്‍ശ് ഉള്‍പ്പെടെ നാലുപേരെയാണ് പിടികൂടിയത്. സായാഹ്ന കോഴ്സിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. കോപ്പിയടിച്ചതിന് പിടിയിലായ ഒരു വിദ്യാര്‍ഥി സപ്ലിമെന്‍ററി പരീക്ഷയെഴുതാനെത്തിയതാണ്. രണ്ടുപേര്‍ റെഗുലര്‍ കോഴ്സ് വിദ്യാര്‍ഥികളാണ്. അതേസമയം കോപ്പിയടിയിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ലോ അക്കാദമിക്കും യൂനിവേഴ്സിറ്റി പരീക്ഷ കൺട്രോളർക്കും കത്ത് നൽകിയതായും മറുപടി കിട്ടുന്ന മുറക്ക് വെള്ളിയാഴ്ച റിപ്പോർട്ട് നൽകുമെന്നും കെ.എൽ. ജോണ്‍കുട്ടി അറിയിച്ചു. അന്വേഷണറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാകും. പരിശോധനാസംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയും അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story