Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:34 AM IST Updated On
date_range 13 May 2022 5:34 AM ISTഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക കേന്ദ്രമാക്കാൻ ശിൽപശാല
text_fieldsbookmark_border
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനിക കേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമപദ്ധതി തയാറാക്കുന്നതിന് ശിൽപശാല സംഘടിപ്പിക്കുന്നു. എഴുത്തുകാർ, ഗവേഷകർ, അധ്യാപകർ തുടങ്ങി വൈജ്ഞാനിക മേഖലയിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. അതത് രംഗത്തെ പ്രാഗല്ഭ്യം പരിഗണിച്ചായിരിക്കും പ്രതിനിധികളെ െതരഞ്ഞെടുക്കുക. ജൂൺ രണ്ട്, മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ശിൽപശാല സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ മാസം 15നു മുമ്പ് silshilpashala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷയും ബയോേഡറ്റയും അയക്കുക. ഫോണ്‍: 0471-2316306, 9447956162. കെയർ കോഓഡിനേറ്റർ കരാർ നിയമനം തിരുവനന്തപുരം: മെഡിക്കൽ കോളജിലെ എ.ആർ.ടി സെന്ററിൽ കെയർ കോഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 17ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കെ.എസ്.എ.സി.എസിന് കീഴിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story