Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയൂട്യൂബിൽനിന്ന്​...

യൂട്യൂബിൽനിന്ന്​ വാറ്റാൻ പഠിച്ചയാൾ ചാരായവുമായി പിടിയിൽ

text_fields
bookmark_border
യൂട്യൂബിൽനിന്ന്​ വാറ്റാൻ പഠിച്ചയാൾ ചാരായവുമായി പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ സു​ജി​ത്ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: യൂ​ട്യൂ​ബി​ലൂ​ടെ വാ​റ്റാ​ൻ പ​ഠി​ച്ച​യാ​ൾ എ​ക്​​സൈ​സി​െൻറ പി​ടി​യി​ലാ​യി. വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി കാ​റി​ൽ വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന മ​തി​ല​കം താ​മ​ര​ക്കു​ളം ചെ​മ്പ​നേ​ഴ​ത്ത്‌ സു​ജി​ത് (40) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 10 ലി​റ്റ​ർ ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു. ക്ലീ​നി​ങ്​ സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളാ​ണ്​ സു​ജി​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സി.​എം. പ​ത്മ​കു​മാ​റും സം​ഘ​വും ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​​േ​മ്പാ​ഴാ​ണ്​ സു​ജി​ത്​ കു​ടു​ങ്ങി​യ​ത്. 10 ലി​റ്റ​റി​െൻറ ക​ന്നാ​സി​ലാ​ണ്​ ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ന്​ ശേ​ഷം വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ഷ​ർ കു​ക്ക​റും ട്യൂ​ബ് ഫി​റ്റ്‌ ചെ​യ്​​ത ക​ന്നാ​സു​ക​ളും 100 ലി​റ്റ​ർ വാ​ഷും ക​ണ്ടെ​ടു​ത്തു.

ലോ​ക്‌​ഡോ​ൺ തു​ട​ങ്ങി​യ​പ്പോ​ൾ ക​ച്ച​വ​ടം മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ട്യൂ​ബി​ൽ​നി​ന്ന്​ കി​ട്ടി​യ അ​റി​വു​വെ​ച്ച്​ വാ​റ്റ്​ തു​ട​ങ്ങി​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി എ​ക്​​സൈ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു.

റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്​​ട​ർ പി.​എം. പ്ര​വീ​ൺ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ൻ​റ​ണി റോ​യ്, പി.​കെ. സു​നി​ൽ, സി.​വി. ശി​വ​ൻ, ജീ​വേ​ഷ്, അ​ബ്​​ദു​ൽ നി​യാ​സ്, ജി​തി​ൻ, ശ​ബ​രി​നാ​ഥ്, ജ​ദീ​ർ, സി​ജാ​ത്, സ​നി​ൽ കു​മാ​ർ, സി​നീ​ഷ്‌, ചി​ഞ്ചു പോ​ൾ, ഫ്രെ​ൻ​സി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestvatliquoryoutube
Next Story