യുവാക്കൾ സ്മാർട്ടായി; വിദ്യാർഥികൾക്ക് ഫോണായി
text_fieldsമാളയിൽ പഴയ വസ്തുക്കൾ വീടുകളിൽനിന്ന് ശേഖരിച്ച് വാഹനത്തിൽ കയറ്റുന്നു
മാള: ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാൻ പാഴ് വസ്തു ശേഖരിച്ച് യുവാക്കൾ. ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയാണ് ഇവ സംഘടിപ്പിക്കുന്നത്.
പത്ര പ്രസിദ്ധീകരണങ്ങളും പഴയ വീട്ടുപകരണങ്ങൾ ഉൾപ്പെടെ വീടുകളിലെത്തിയാണ് ശേഖരിക്കുന്നത്. പാഴ്വസ്തുക്കൾ തരംതിരിച്ച് സ്ക്രാപ്പ് എടുക്കുന്നിടത്ത് വിൽക്കും. ഇങ്ങനെ ശേഖരിക്കുന്ന പണം ഉപയോഗിച്ച് പുതിയ മാെബെെലുകൾ വാങ്ങി വിദ്യാർഥികൾക്ക് നൽകും.
നേരത്തേ ഓൺലൈൻ പഠനത്തിന് പ്രയാസം നേരിട്ട നിർധനരായ 11 സ്കൂളുകളിലെ 53 വിദ്യാർഥികൾക്ക് ഇവർ സ്മാർട്ട് ഫോണുകൾ, പഠനസഹായ ധനം എന്നിവ നൽകിയിരുന്നു.
നാല് ദിനങ്ങളിലായി ലോഡുകണക്കിന് പാഴ്വസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്. ഇഹ്സാൻ, എ.എ. ഹാരിദ് ഉബൈസ്, മുഹമ്മദ് റിയാസ്, ഹബീൽ ഹുസൈൻ, ഫർഹാൻ പുത്തൻചിറ, മുഹമ്മദ് നിഷാൻ, ഫഹീം ഫസൽ, റയ്യാൻ റസൽ എന്നിവർ നേതൃത്വം നൽകി.