പൊലീസിനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത യുവാവ് പിടിയിൽ
text_fieldsമിഥുൻ
കയ്പമംഗലം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത യുവാവിനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വെസ്റ്റ് ഡോക്ടർപടി പള്ളത്ത് വീട്ടിൽ മിഥുനെയാണ് (29) കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ കയ്പമംഗലം സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന സി.പി.ഒ ധനീഷിനെയാണ് പ്രതി ആക്രമിച്ചത്. റോഡിൽ മദ്യപിച്ച് നിൽക്കുകയായിരുന്ന മിഥുനെ കണ്ട് ബൈക്ക് ഒതുക്കി നിർത്തി റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ബൈക്കിൽ വെച്ചിരുന്ന ഹെൽമറ്റ് എടുത്ത് മിഥുൻ, പൊലീസുകാരന്റെ തലക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് ബൈക്കിൽ വെച്ചിരുന്ന പണമടങ്ങിയ ബാഗെടുത്ത് മിഥുൻ രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതിയെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ആക്രമണം, കവർച്ച തുടങ്ങിയ വകുപ്പനുസരിച്ചാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. എസ്.ഐ ബിജു, എ.എസ്.ഐ ഹരിഹരൻ, സി.പി.ഒ ബിനോയ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

