Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറുനാൾ നീണ്ട ദുരിതത്തിനൊടുവിൽ തെരുവുപട്ടിക്ക് പുതുജീവൻ ; ത​ല​യി​ൽ കുടുങ്ങിയ പ്ലാ​സ്റ്റി​ക്ക് ടി​ൻ വെ​ട്ടി​മാ​റ്റി

text_fields
bookmark_border
ആറുനാൾ നീണ്ട ദുരിതത്തിനൊടുവിൽ തെരുവുപട്ടിക്ക് പുതുജീവൻ ; ത​ല​യി​ൽ കുടുങ്ങിയ പ്ലാ​സ്റ്റി​ക്ക് ടി​ൻ വെ​ട്ടി​മാ​റ്റി
cancel

എടത്തിരുത്തി: തലയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ ടിന്നുമായി ആറുദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലിട്ട അമ്മപ്പട്ടിക്കും അതിന്റെ എട്ട് കുഞ്ഞുങ്ങൾക്കും ഒരു കൂട്ടം യുവാക്കളുടെ കരുണയിൽ പുതുജീവൻ. പൈനൂർ പല്ലയിലായിരുന്നു കരളലിയിപ്പിക്കുന്ന ഈ കാഴ്ച നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്രസവിച്ചുകിടക്കുന്ന പട്ടിക്ക് അടിയന്തരമായി ഭക്ഷണം ആവശ്യമായിരുന്ന ഘട്ടത്തിലാണ് തലയിൽ ടിൻ കുടുങ്ങിപ്പോയത്. ഇതോടെ ഒരിറ്റു വെള്ളം പോലും കുടിക്കാനാകാതെ ദുരിതത്തിലായി.

പട്ടിക്ക് ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെ, അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ചു ജീവിക്കുന്ന എട്ട് കുഞ്ഞുങ്ങളുടെ ജീവനും പ്രതിസന്ധിയിലാവുകയായിരുന്നു. കാഴ്ചയ്ക്ക് പൂർണമായും തടസ്സമില്ലാതിരുന്നതിനാൽ, രക്ഷിക്കാനായി ആര് അടുത്തുചെന്നാലും ഭയം കാരണം പട്ടി ദൂരേക്ക് ഓടിമറയുമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടുകാരായ യുവാക്കൾ ഇതിനെ പിടികൂടാൻ പലവഴിക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ കഴിഞ്ഞദിവസം, മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പട്ടിയെ വലയിലാക്കി തലയിലെ ടിൻ വെട്ടിമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പല്ല ഫ്രണ്ട്സ് ക്ലബ് അംഗങ്ങളായ സുരേഷ് പച്ചാമ്പുള്ളി, ഷെമീർ എളേടത്ത്, ഉമർ കടവിൽ, പി.എം സത്താർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അമ്മ പട്ടിക്കും കുഞ്ഞുങ്ങൾക്കും പുതുജീവൻ ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth Rescue Dog and Eight Puppies
Next Story