രണ്ടുകോടിയുടെ ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
text_fieldsതൃശൂർ: അന്താരാഷ്ട്ര വിപണിയിൽ രണ്ടുകോടി രൂപ വിലവരുന്ന ഒന്നര കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. തൃശൂർ നെടുപുഴ സ്വദേശി ജിനോയ് (24), എറണാകുളം ഇല്ലത്തുപടി സ്വദേശി സൽമാൻ ഫാരിഷ് (23) എന്നിവരെയാണ് തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ തൃശൂർ വലിയാലുക്കൽനിന്ന് പിടികൂടിയത്.
ബൈക്കിൽ പാഞ്ഞ യുവാക്കളെ നെടുപുഴ പൊലീസിെൻറ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
മറ്റു സംസ്ഥാനങ്ങളിൽ പഠനാവശ്യത്തിനായി പോകുന്ന മലയാളി വിദ്യാർഥികളെ മയക്കുമരുന്ന് മാഫിയ കടത്തുകാരായി ഉപയോഗിക്കുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രീവൻറിവ് ഓഫിസർമാരായ അനുകുമാർ, സുരേഷ് കുമാർ, രാജേഷ്, ഡിക്സൻ, രഞ്ജിത്ത്, സന്തോഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

