എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsബഷീർ
മതിലകം: കൂളിമുട്ടം നെടുംപറമ്പിൽനിന്ന് സിന്തറ്റിക്ക് ലഹരി മരുന്നായ എം.ഡി.എം.എ മായി യുവാവ് പൊലീസ് പിടിയിൽ. പടിയൂർ സ്വദേശി മലയംപള്ള വീട്ടിൽ ബഷീറിനെയാണ് (35) തൃശൂർ റൂറൽ ഡാൻ സാഫ് ടീമും മതിലകം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
നെടുംപറമ്പിൽ അലൂമിനിയം ഫാബ്രിക്കേഷൻ കേന്ദ്രം നടത്തുന്ന ബഷീർ യുവാക്കൾക്ക് വിൽപനക്കായി കൊണ്ടുവന്ന രണ്ടര ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. തീരദേശത്ത് യുവാക്കൾക്കും വിദ്യാർഥികൾക്കും ലഹരി മരുന്ന് നൽകുന്ന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
തൃശൂർ റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാർ, മതിലകം ഇൻസ്പെക്ടർ കെ. നൗഫൽ, എസ്.ഐമാരായ മുഹമ്മദ് റാഫി, സി.ആർ. പ്രദീപ്, എ.എസ്.ഐ പ്രജീഷ്, സി.പി.ഒമാരായ നിഷാന്ത്, മാനുവൽ, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

