Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
cancel
camera_alt

അ​ഭി​ന​വ്

അന്തിക്കാട്: യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ അരിമ്പൂർ കളരിക്കൽ അഭിനവ് (20) അറസ്റ്റിലായി. എറവ് താണിക്കൽ പ്രദീപിനെയാണ് (18) പരിക്കേൽപ്പിച്ചത്.

അരിമ്പൂർ കൂട്ടാല ക്ഷേത്രത്തിന് സമീപമാണ് സംഭവം. പരാതിക്കാരന് മുമ്പ് ബന്ധം ഉണ്ടായിരുന്ന പെൺകുട്ടിയെ കുറിച്ച് അപവാദം പറയുന്നതായി പ്രതി പറഞ്ഞ് നടക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. അഭിനവ് അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലെ പ്രതിയാണ്. അന്തിക്കാട് എസ്.എച്ച്.ഒ ഋഷിപ്രസാദ്, എസ്.സി.പി.ഒ സജു, സി.പി.ഒമാരായ ഗോപകുമാർ, ഷെമീർ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth Arrested For Knife Attack In Anthikad
Next Story