കുടുംബത്തിനൊന്നടങ്കം കോവിഡ്; ജാതിക്ക ശേഖരണം ഏറ്റെടുത്ത് യുവജന കൂട്ടായ്മ
text_fieldsകോവിഡ് ബാധിതരായ കര്‍ഷക കുടുംബത്തിന് വേണ്ടി പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തില്‍ ജാതിക്ക ശേഖരിക്കുന്നു
വെള്ളിക്കുളങ്ങര: കുടുംബത്തിനൊന്നടങ്കം കോവിഡ് ബാധിച്ച് ഉപജീവന മാര്‍ഗം അടഞ്ഞപ്പോള്‍ സഹായത്തിനായി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ.
ജാതിതോട്ടം ലീസിനെടുത്ത് അതിലെ വരുമാനംകൊണ്ട് ജീവിക്കുന്ന മൊനൊടിയിലെ കുടുംബത്തിനാണ് കോവിഡ് ബാധിച്ചത്. ഇതോടെ തോട്ടത്തില്‍ പോയി ജാതിക്ക പെറുക്കാന്‍ കഴിയാതായി. അന്നാന്ന് ജാതിക്ക ശേഖരിച്ചില്ലെങ്കിൽ തോട്ടത്തില്‍ കിടന്ന് നശിച്ചുപോകുമെന്നത് ഈ കുടുംബത്തെ അലട്ടി.
ഇവരുടെ പ്രയാസം മനസ്സിലാക്കി പഞ്ചായത്തംഗം ഷാ േൻറാ കൈതാരത്തിെൻറ നേതൃത്വത്തില്‍ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജാതിക്ക ശേഖരിക്കൽ ഏറ്റെടുക്കുകയായിരുന്നു. എല്ലാവരും കോവിഡ് മുക്തരാകുന്നതുവരെ ദിവസവും തോട്ടത്തിലെത്തി ജാതിക്ക ശേഖരിക്കുകയാണ് പ്രവര്‍ത്തകര്‍. സി.പി.എം മോനൊടി ബ്രാഞ്ച് സെക്രട്ടറി കെ.വി. വിശാഖ്, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ മാതൃക പ്രവര്‍ത്തനം. രോഗബാധിത കുടുംബത്തിലെ ആടുകള്‍ക്ക് യഥാസമയം പുല്ലും പ്ലാവിലയും എത്തിച്ചു നല്‍കുന്നതും ഇവര്‍ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

