Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ കാൽ അറ്റ...

യുവാവിനെ കാൽ അറ്റ നിലയിൽ ക​ണ്ടെ​ത്തി; ദുരൂഹത

text_fields
bookmark_border
യുവാവിനെ കാൽ അറ്റ നിലയിൽ ക​ണ്ടെ​ത്തി; ദുരൂഹത
cancel


വ​ട​ക്കാ​ഞ്ചേ​രി: യു​വാ​വി​നെ വ​ല​തു​കാ​ൽ അ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​ട്ടു​പാ​റ ഉ​ദ​യ​ന​ഗ​ർ ഒ​ന്നാം സ്ട്രീ​റ്റി​ലാ​ണ് എ​രു​മ​പ്പെ​ട്ടി നെ​ല്ലു​വാ​യ് കു​ട്ട​ഞ്ചേ​രി സ്വ​ദേ​ശി കാ​ങ്ക​ലാ​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​ക്കു​ട്ട​നെ (36) ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​ങ്ക​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റി​നോ​ട് ചേ​ർ​ന്ന പ​റ​മ്പി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. നി​ല​വി​ളി കേ​ട്ട് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത് ചോ​ര​യി​ൽ കു​ളി​ച്ച ഉ​ണ്ണി​ക്കു​ട്ട​നെ​യാ​ണ്. ക​മ്പി​വ​ടി​ക​ൾ പോ​ലു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി ഏ​താ​നും പേ​ർ പ്ര​ദേ​ശ​ത്തു​നി​ന്ന് ഓ​ടി​യ​ക​ന്ന​താ​യും പ​റ​യു​ന്നു.

ഇ​രു​കാ​ലി​നും മു​ട്ടി​ന് താ​ഴെ​യാ​ണ് പ​രി​ക്ക്. വ​ല​ത് കാ​ൽ ഒ​ടി​ഞ്ഞ് തൂ​ങ്ങി​യ നി​ല​യി​ലു​മാ​ണ്. ഇ​ട​ത്തേ കാ​ലി​നും പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. ഫ്ലാ​റ്റി​െൻറ പ​രി​സ​ര​ത്ത്​ രാ​ത്രി​യി​ൽ ഉ​ൾ​െ​പ്പ​ടെ അ​പ​രി​ചി​ത വാ​ഹ​ന​ങ്ങ​ൾ വ​ന്ന് പോ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രാ​ണ് യു​വാ​വി​നെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​ക്കി. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legMystery
News Summary - Young man with leg amputated; Mystery
Next Story