വൃക്കകൾ തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsകോടാലി: വൃക്കകൾ തകരാറിലായ നിര്‍ധന യുവാവ് ശസ്ത്രക്രിയക്ക് സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള കടമ്പോട് മച്ചിങ്ങല്‍ സോമന് -കാട്ടുങ്ങല്‍ ഷീല ദമ്പതികളുടെ മകന് സ്മിജേഷാണ് ഉദാരമതികളുടെ സഹായം തേടുന്നത്.
ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് ജീവന് നിലനിര്‍ത്തുന്നത്. രോഗബാധിതയായ അമ്മയും അമ്മമ്മയും അടങ്ങുന്നതാണ് കുടുംബം. അമ്മ വീട്ടുജോലികള്‍ക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്.
ശസ്ത്രക്രിയക്ക് ആവശ്യമായ തുക സമാഹരിക്കാൻ വാര്‍ഡ് അംഗം ശിവരാമന് പോതിയില്‍ ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവന് കണ്‍വീനറുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ച് കേരള ഗ്രാമീൺ ബാങ്ക് മറ്റത്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 40378101083976, ഐ.എഫ്.എസ്.സി KLGB0040378 , MICR കോഡ് 680480801. ഫോണ്‍: 9961937760.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

