കുറുമാലി പാലത്തിൽനിന്ന് പുഴയിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി
text_fieldsrepresentational image
ആമ്പല്ലൂര്‍: കുറുമാലി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആന്ധ്ര സ്വദേശിയായ തന്‍വീറിനെയാണ് (32) രക്ഷപ്പെടുത്തിയത്. തൊഴില്‍ ലഭിക്കാത്തതിലുള്ള വിഷമത്തിലാണ് ഇയാള്‍ പുഴയില്‍ ചാടിയതെന്ന് പറയുന്നു.
ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഇയാൾ പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാരന് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് അനൂപിനെ അറിയിക്കുകയായിരുന്നു. അനൂപ് അഗ്നിരക്ഷാസേനയെയും പൊലീസിനേയും അറിയിച്ചു. തിരച്ചിലിനിടെ പാലത്തിെൻറ തൂണില്‍ കയറി ഇരിക്കുകയായിരുന്ന തന്‍വീറിനെ വഞ്ചിയില്‍ കയറ്റി കരക്കെത്തിക്കുകയായിരുന്നു.
തന്‍വീറിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പി.ഐ. ഷംസുദ്ദീന്, ലീഡിങ് ഫയര്മാന് ടി.എ. ഷാജന്, ശിവപ്രശോഭ്, രഞ്ജിത്ത്, സുദീന്ദ്രന്, ബിജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തി.

