മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsവൈഷ്ണവ്
തൃശൂർ: ലക്ഷങ്ങൾ വിലവരുന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി (മെത്താലിന്‍ ഡയോക്സി മെത്താ ഫൈറ്റമിന്‍) യുവാവിനെ സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡും തൃശൂർ ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. വെള്ളാനിക്കര സ്വദേശിയായ മൂലേക്കാട്ടിൽ വീട്ടിൽ വൈഷ്ണവാണ് (25) പിടിയിലായത്. ശരീരത്തിൽ ടാറ്റു പതിക്കുന്ന തൃശൂരിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മയക്കുമരുന്ന് യുവാവിന് ലഭിച്ചത് ഇതര സംസ്ഥാനത്തെ മലയാളികൾ മുഖേനയാണെന്നാണ് പ്രാഥമിക വിവരം.
അറസ്റ്റിലായ യുവാവ് ആർക്കൊക്കെ മയക്കുമരുന്ന് വിറ്റിട്ടുണ്ടെന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.ആർ. രാജേഷ്, സിറ്റി സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ ഗോപാലകൃഷ്ണൻ, ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ പി. ലാൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ സിനോജ്, വിജയന്, ഗീതുമോൾ, ടി.ആർ. ഗ്ലാഡ്സ്റ്റൺ, ഗോപാലകൃഷ്ണൻ, രാഗേഷ്, ടി.വി. ജീവന്, ശരത്ത്, ആഷിഷ്, സുബിന് സുധി, നക്ഫൽ, വിജയരാജ്, അലന്, മോന് ഷാ എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുന്നംകുളത്ത് വീണ്ടും ലഹരിവേട്ട; മൂന്നുപേർ പിടിയിൽ
കുന്നംകുളം: കുന്നംകുളത്ത് ലഹരി മരുന്നും കഞ്ചാവുമായി മൂന്നുപേർ കൂടി പിടിയിൽ. കുന്നംകുളം കക്കാട് കണങ്ങോട്ട് വീട്ടിൽ ദിൽബക്ക് (ജിത്തു -25), ചിറമനേങ്ങാട് നീണ്ടൂർ വാടിനി പറമ്പിൽ ജിഷ്ണു (പ്രഭു -28), കാട്ടകാമ്പാൽ ചിറയൻകാട് ചിലപുള്ളി വീട്ടിൽ നൗഫൽ (42) എന്നിവരെയാണ് കുന്നംകുളം പൊലീസ് വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്.ലഹരിമരുന്ന്, വടിവാള്‍ ഉള്‍പ്പെടെ ആയുധശേഖരം, മദ്യം, ഹാന്‍സ് തുടങ്ങിയവ പൊലീസ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ കടവല്ലൂര്‍ വടക്കുമുറി പോകാരത്ത് വളപ്പില്‍ അബ്ദുല്‍ റഷീദിനെ (39) ചോദ്യം ചെയ്തപ്പോൾ വിവരം ലഭിച്ചതിനെ തുടർന്നാണ് ജിഷ്ണു, ജിത്തു എന്നിവരെ പിടികൂടിയത്. 23 ഗ്രാം എം.ഡി.എം.എ, 16 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സി.ഐ വി.സി. സൂരജ്, എസ്.ഐമാരായ ഹേമലത, അനുരാജ്, ഷക്കീർ അഹമ്മദ്, മണികണ്ഠൻ, എ.എസ്.ഐ ഗോകുലൻ, സി.പി.ഒമാരായ ഹംദ്, സന്ദീപ്, വൈശാഖ്, ഗഗേഷ്, വിനോദ്, സുജിത്ത്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

