Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഴ്സിനെയും വിദ്യാർഥിനിയെയും ശല്യം ചെയ്ത കീഴ്ശാന്തി അറസ്റ്റിൽ
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: ഡെൻറൽ കോളജ് വിദ്യാർഥിനിയെയും നഴ്സിനെയും ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. പാർളിക്കാട് മേഖലയിലെ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്യുന്ന തിരുവനന്തപുരം തിരുവല്ല കുപ്പത്തിൽ ഗോപീകൃഷ്ണനാണ് (20) അറസ്റ്റിലായത്.
ഗവ. ഡെൻറൽ കോളജ് വിദ്യാർഥിനിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികച്ചുവയോടെ സംസാരിച്ചതിനും മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിനെ ബൈക്കിൽ പിന്തുടർന്ന് കൈയിൽ പിടിച്ച് ഉപദ്രവിച്ചതിനും ഇയാൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
Next Story

