ബംഗളൂരുവിൽനിന്ന് തപാൽ വഴി മയക്കുമരുന്ന്: യുവാവ് അറസ്റ്റിൽ
text_fieldsഅഭിഷേക്
തൃശൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പോട്ടോർ സ്വദേശി അഭിഷേകാണ് (20) എക്സൈസ് സ്പെഷൽ സ്ക്വാഡിെൻറ പിടിയിലായത്. പോട്ടോർ മേഖലയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് തൃശൂർ അസിസ്റ്റൻറ് എക്സൈസ് കമീഷണർക്ക് ലഭിച്ച പരാതിയിലുള്ള അന്വേഷണത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് െചയ്തത്.
ബംഗളൂരുവിൽനിന്ന് തപാൽ വഴിയാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. സമ്മാനപ്പൊതിയുടെ രൂപത്തിൽ ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വരുത്തുകയായിരുന്നു. മയക്കുമരുന്ന് അയച്ച ഒളരി സ്വദേശിയെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി എക്സൈസ് അധികൃതർ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർമാരായ അനു കുമാർ, വിന്നി സി മേത്തി, അബ്ദ് ഗലി, സിവിൽ എക്സൈസ് ഓഫിസർമാരായ രഞ്ജിത്ത്, അനീഷ്, ഹരീഷ്, വനിത സി.ഇ.ഒ പിങ്കി മോഹൻദാസ്, ഡ്രൈവർ മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

