കഞ്ചാവുമായി യുവാവ് വീണ്ടും പിടിയിൽ
text_fieldsപേരാമംഗലം: കഞ്ചാവ് കേസുകളിൽ സ്ഥിരം പ്രതിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. കൈപ്പറമ്പ് കണ്ടങ്ങത്ത് വീട്ടിൽ അജയഘോഷിനെയാണ് (കണ്ണൻ -37) തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 20 പൊതി കഞ്ചാവ് കണ്ടെടുത്തു. തോളൂർ പാലത്തിന് സമീപം സ്കൂട്ടറിൽ കഞ്ചാവുമായി വന്ന പ്രതി എക്സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സെൻറ് അൽഫോൻസ പള്ളിക്ക് സമീപം െവച്ച് പിന്തുടർന്ന് പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവൻറിവ് ഓഫിസർമാരായ വിന്നി, എം.ഒ. അബ്ദ് ഗലി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ആർ. രഞ്ജിത്ത്, ടി.സി. അനീഷ്, ഉസ്മാൻ, കെ.എച്ച്. നൂർജ, എക്സൈസ് ഡ്രൈവർ ടി.പി. മനോജ് എന്നിവർ പങ്കെടുത്തു. ഇയാൾക്ക് കഞ്ചാവ് നൽകിയ തോളൂർ സ്വദേശി മനു എന്നയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

