Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​ദി​വാ​സി യു​വ​തി...

ആ​ദി​വാ​സി യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍

text_fields
bookmark_border
ആ​ദി​വാ​സി യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍
cancel
camera_alt

പ​ഞ്ച​മി​

അ​തി​ര​പ്പി​ള്ളി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദി​വാ​സി യു​വ​തി​യെ വാ​ഴ​ച്ചാ​ൽ വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വാ​ച്ചു​മ​രം കാ​ട​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പ​ഞ്ച​മി​യാ​ണ്​ (27)​ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ച്ച​താ​യാ​ണ്​ ക​രു​തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പ​ഞ്ച​മി​യും ഭ​ര്‍ത്താ​വ് പൊ​ന്ന​പ്പ​നും വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വാ​ഴ​ച്ചാ​ൽ വ​ന​ത്തി​ലെ ക​ര​ടി​പ്പാ​റ എ​ന്ന സ്ഥ​ല​ത്താ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​ർ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ഷെ​ഡി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. പൊ​ന്ന​പ്പ​നെ അ​തി​ര​പ്പി​ള്ളി എ​സ്.​എ​ച്ച്.​ഒ ഇ.​കെ. ഷി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ രാ​ത്രി പൊ​ന്ന​പ്പ​നും പ​ഞ്ച​മി​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. പൊ​ന്ന​പ്പ​ൻ ശാ​സ്താം​പൂ​വം കോ​ള​നി​ക്കാ​ര​നാ​ണ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​തി​ര​പ്പി​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​ര​ണ​കാ​ര​ണം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ​ഞ്ച​മി​യു​ടെ മ​ക്ക​ള്‍: ദീ​പ​ക്, ജി​ത്തു, ദീ​പ്തി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadadivasi woman
News Summary - young adivasi woman was found dead in the forest
Next Story