ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റ വർക്ഷോപ് ഉടമ പിടിയിൽ
text_fieldsകൃഷ്ണദാസ്
വടക്കാഞ്ചേരി: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റയാൾ പിടിയിൽ. മുള്ളൂർക്കര വാടവരമ്പത്ത് കൃഷ്ണദാസാണ് (49) പിടിയിലായത്. ഒക്ടോബർ 22ന് രാത്രി മുള്ളൂർക്കര സെൻററിലെ ഷമീറിെൻറ ബൈക്ക് മോഷ്ടിച്ച കേസിലാണ് മുള്ളൂർക്കരയിൽ വർക്ഷോപ്പ് നടത്തുന്ന പ്രതി പിടിയിലായത്. ബൈക്കിെൻറ നമ്പർ പ്ലേറ്റും ചില ഭാഗങ്ങളും അഴിച്ചുമാറ്റുകയും ബാക്കി ഭാഗങ്ങൾ ആക്രി കച്ചവടക്കാർക്ക് വിൽക്കുകയുമായിരുന്നു. അഴിച്ചു മാറ്റിയ ബൈക്ക് ഭാഗങ്ങൾ ഇയാളുടെ വർക്ഷോപ്പിൽ നിന്ന് കണ്ടെടുത്തു.
മുള്ളൂർക്കരയിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽനിന്ന് ജനൽ വഴി മൊബൈൽ മോഷ്ടിച്ച കേസിലും തമിഴ്നാട്ടുകാരുടെ കോഴി വണ്ടിയിൽനിന്ന് കോഴികളെയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇൻസ്പെക്ടർ കെ. മാധവൻകുട്ടി, എസ്.ഐമാരായ കെ.ജെ. പ്രവീൺ, എ.എ. തങ്കച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, ശ്രീജിത്ത്, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

