കലാമണ്ഡലത്തിൽ മിഴാവ് മേളം പഠിക്കാൻ സ്ത്രീ സാന്നിധ്യം
text_fieldsമിഴാവ് മേളം പഠിക്കാൻ എത്തിയ കർണാടക സ്വദേശി അപൂർവ ആർതറിനെ ആശാൻ കലാമണ്ഡലം അച്യുതാനന്ദൻ ആശിർവദിക്കുന്നു
ചെറുതുരുത്തി: ചരിത്രത്തിൽ ആദ്യമായി മിഴാവ് മേളത്തിലും സ്ത്രീ സാന്നിധ്യം. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മിഴാവുമേളം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ കലാമണ്ഡലത്തിൽ പഠിക്കാനായി എത്തുന്നത്. കലാമണ്ഡലം ഇത്തവണ ഒരു വിധം എല്ലാ വിഷയങ്ങളിലും സ്ത്രീകൾക്ക് അവസരം നൽകിയിരുന്നു.
കർണാടകയിൽനിന്ന് കലബുറഗി ആർതർ-ഷീല ദമ്പതിമാരുടെ മകളായ അപൂർവ ആർതറാണ് (35) മിഴാവിൽ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദത്തിനാണ് കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്. ബെംഗളൂരു ബോൾബാൾഡ്വിൻ സ്കൂളിൽനിന്ന് ഡിഗ്രി പൂർ ത്തിയാക്കിയ അപൂർവ കുട്ടിക്കാലം മുതലേ സ്റ്റേജ് ആർട്ടിസ്റ്റ് ആകാനുള്ള ആഗ്രഹത്തിലായിരുന്നു.
21ാം വയസ്സിൽ പുതുച്ചേരി ആദിശക്തിയിൽ സ്റ്റേജ് വീണാപാണി ചൗളയുടെ കീഴിൽ കളരി അഭ്യാസിയായ കല അധ്യാപികയും അവതാരകയുമാണ്. കഴിഞ്ഞ മാർച്ചിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരു കുലത്തിൽ എത്തിയ അപൂർവ കലാമണ്ഡലം രാജീവിൽനിന്ന് മിഴാവ് പഠനം ആരംഭിച്ചു.
കലാമണ്ഡലത്തിൽ ഇന്റർവ്യൂ നടത്തിയാണ് മൂന്ന് ആൺകുട്ടികളോടൊപ്പം അപൂർവക്ക് പ്രവേശനം നൽകിയത്. അഭ്യാസക്കുറ്റിയിൽ കൊട്ടി വിദ്യാരംഭം കുറിച്ചു. കലാമണ്ഡലം അച്യുതാനന്ദൻ വിദ്യാരംഭത്തിന് നേതൃത്വം നൽകി. ഇതോടെ വനിതകൾ പ്രവേശനം നേടാത്ത ഒരു കലയിൽ കൂടി സ്ത്രീ സാന്നിധ്യം ഉറപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

