Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമു​തി​ർ​ന്ന സി.പി.എം...

മു​തി​ർ​ന്ന സി.പി.എം നേ​താ​വി​നെ​തി​രെ പീ​ഡ​നാ​രോ​പ​ണം; വ​നി​ത ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് പ​രാ​തി നൽകി​

text_fields
bookmark_border
cpm
cancel

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സി.​പി.​എ​മ്മി​നെ കൂ​ടു​ത​ൽ കു​രു​ക്കി​ലാ​ക്കി മു​തി​ർ​ന്ന നേ​താ​വി​നെ​തി​രെ പീ​ഡ​നാ​രോ​പ​ണം. ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല നേ​താ​വി​നെ​തി​രെ​യാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തിെൻറ ചു​മ​ത​ല​യി​ലു​ള്ള ബാ​ങ്കി​ലെ വ​നി​ത ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി ഒ​പ്പു​വെ​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രാ​തി​യി​ൽ ജി​ല്ല ക​മ്മി​റ്റി​യോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ സം​സ്ഥാ​ന നേ​തൃ​ത്വം തേ​ടി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ സം​സ്ഥാ​ന ആ​ക്ടി​ങ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​രാ​നി​രു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റും ജി​ല്ല ക​മ്മി​റ്റി യോ​ഗ​ങ്ങ​ളും മാ​റ്റി​വെ​ച്ചി​രു​ന്നു.

14ന് ​ഏ​രി​യ സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ അ​തി​ന് മു​മ്പാ​യി പ​രാ​തി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​രാ​തി​യി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual harasmentCPM
News Summary - women workers lodged complaint against senior CPM leader
Next Story