Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കളെ ഉപേക്ഷിച്ച യുവതിയും കാമുകനും പിടിയിൽ

text_fields
bookmark_border
മക്കളെ ഉപേക്ഷിച്ച യുവതിയും കാമുകനും പിടിയിൽ
cancel
Listen to this Article

കുന്നംകുളം: മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെയും കാമുകനെയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃമതിയും 10, 12 വയസ്സുള്ള കുട്ടികളുടെ മാതാവുമായ കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശിനിയെയും കാമുകനായ വടക്കഞ്ചേരി സ്വദേശിയെയുമാണ് അറസ്റ്റ് ചെയ്തത്.

ഭാര്യയും ഒരു കുട്ടിയുമുള്ളയാളാണ് കാമുകൻ. കഴിഞ്ഞ 27 നാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിൽ കുന്നംകുളം പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഇരുവരും തൃശൂരില്‍ വാടകക്ക് താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് കുന്നംകുളം സി.ഐ വി.സി. സൂരജിന്‍റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman, lover held for abandoning minor kids
Next Story