യുവതിയുടെ ആത്മഹത്യ; ഭർത്താവിനും ഭർതൃമാതാവിനും തടവും പിഴയും
text_fieldsറഷീദ്
തൃശൂർ: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങപ്പുറം കറുപ്പം വീട്ടിൽ റഷീദ് (40), മാതാവ് ബീവി (86) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. റഷീദിന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പ്രായം പരിഗണിച്ച് ബീവിക്ക് 20 ദിവസത്തെ വെറും തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
2018 ഡിസംബർ 15നാണ് രണ്ട് പിഞ്ചുകുട്ടികളുടെ മാതാവായ യുവതി ഇരിങ്ങപ്പുറത്തെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. 2015ലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് യുവതിക്ക് ലഭിച്ച 15 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും റഷീദ് സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തിരുന്നതായി കോടതി കണ്ടെത്തി. മദ്യപാനിയായ റഷീദ് യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു.
ഭർതൃമാതാവ് ബീവിയും യുവതിയെ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നു. ഗുരുവായൂർ ഇൻസ്പെക്ടർമാരായിരുന്ന ഇ. ബാലകൃഷ്ണൻ, കെ.എ. ഫക്രുദീൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടർ കെ.ആർ. രജിത് കുമാർ ഹാജരായി. എ.എസ്.ഐ പി.ജെ. സാജൻ പ്രൊസിക്യൂഷനെ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

