Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസ് യാത്രക്കിടെ മാല കവർന്ന യുവതി പിടിയിൽ
text_fieldsbookmark_border
സന്ധ്യ
തൃശൂർ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല കവർന്ന യുവതി പിടിയിൽ. തമിഴ്നാട് ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപം പുറമ്പോക്കിൽ താമസിക്കുന്ന സന്ധ്യയാണ് (23) പിടിയിലായത്.
തിരക്കുള്ള സമയങ്ങളിൽ ബസുകളിലും ട്രെയിനുകളിലും യാത്രചെയ്ത് സ്വർണാഭരണങ്ങളും മറ്റും മോഷ്ടിക്കുന്ന സംഘത്തിലെ അംഗമാണ് ഇവർ. തൃശൂർ നഗരത്തിൽ ബാറ്റാ ബസ് സ്റ്റോപ്പിനു സമീപം തിരക്കുള്ള ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ സ്വർണമാലയും ലോക്കറ്റുമാണ് ഇവർ കവർന്നത്. ഉടൻ വീട്ടമ്മ ബഹളം വെക്കുകയായിരുന്നു.
യാത്രക്കാർ തടഞ്ഞുവെച്ച യുവതിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും വനിത പൊലീസ് എത്തി ചോദ്യം ചെയ്തു. ദേഹപരിശോധനയിൽ സ്വർണമാലയും ലോക്കറ്റും കണ്ടെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

