Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ കാറ്റ്​, മഴ:...

തൃശൂരിൽ കാറ്റ്​, മഴ: സർവത്ര നാശം

text_fields
bookmark_border
തൃശൂരിൽ കാറ്റ്​, മഴ: സർവത്ര നാശം
cancel
camera_alt

ചാ​ലി​ശ്ശേ​രി​യി​ൽ മ​രം വീ​ണ് ത​ക​ർ​ന്ന കാ​ർ

Listen to this Article

പു​ത്തം​കു​ള​ത്ത് മ​രം വീ​ണ് വൈ​ദ്യു​തി ക​മ്പി പൊ​ട്ടി​വീ​ണു

പെ​രു​മ്പി​ലാ​വ്: അ​ക്കി​ക്കാ​വ് പു​ത്തം​കു​ള​ത്ത് മ​രം വീ​ണ് വൈ​ദ്യു​തി ക​മ്പി പൊ​ട്ടി വീ​ണ് വ​ഴി ത​ട​സ്സ​പ്പെ​ട്ടു. വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ തേ​ക്ക് പൊ​ട്ടി വീ​ണ​ത്. സ​മീ​പ​ത്തെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ച്ചി​ല്ല​ക​ൾ പ​തി​ച്ചെ​ങ്കി​ലും വീ​ടി​നോ ആ​ളു​ക​ൾ​ക്കോ പ​രി​ക്കി​ല്ല. കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. തി​ങ്ക​ളാ​ഴ്ച മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യും പു​നഃ​സ്ഥാ​പി​ച്ചു.

റോ​ഡി​ലേ​ക്ക് മ​രം വീ​ണു

പെ​രു​മ്പി​ലാ​വ്: അ​ക്കി​ക്കാ​വ്-​പ​ന്നി​ത്ത​ടം ബൈ​പാ​സ് റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഐ.​ആ​ർ.​ഡ​ബ്ലി​യു പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. കെ. ​അ​നീ​സ്, എ.​കെ. അ​ബ്ദു​ൽ ക​രീം, ഹി​ഷാം താ​ലി​ബ്, മൊ​യി​നു​ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​രം വീ​ണ് കാ​ർ ത​ക​ർ​ന്നു

പെ​രു​മ്പി​ലാ​വ്: മ​ഴ​യോ​ടൊ​പ്പം വീ​ശി​യ കാ​റ്റി​ൽ തേ​ക്ക് ക​ട​പു​ഴ​കി വീ​ണ് ഷെ​ഡും കാ​റും ത​ക​ർ​ന്നു. ചാ​ലി​ശേ​രി മെ​യി​ൻ റോ​ഡി​ലെ സ്വ​കാ​ര്യ ക്വാ​ട്ടേ​ഴ്സി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ക്വാ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന വ​ലി​യ ഷെ​ഡി​ന് മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ​വാ​സി​യു​ടെ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഷെ​ഡി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന വാ​ണി​യ​പു​ര​ക്ക​ൽ ജി​ജു​വി​ന്റെ വാ​ഹ​ന​ത്തി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വീ​ടി​ന് മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു

വ​ട​ക്കേ​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ക​ച്ചേ​രി​പ്പ​ടി വി​ല്ലേ​ജ് ഒ​ഫി​സി​ന് പി​റ​കി​ൽ താ​മ​സി​ക്കു​ന്ന കൊ​മ്പ​ത്ത​യ്യി​ൽ നി​സാ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം ക​ട​പു​ഴ​കി​യ​ത്. വീ​ടി​ന്‍റെ സ​ൺ​ഷൈ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ തേ​ക്ക് മ​ര​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വീ​ണ​ത്.

റോ​ഡി​ന്​ കു​റു​കെ മ​രം പൊ​ട്ടി​വീ​ണു

എ​രു​മ​പ്പെ​ട്ടി: കാ​റ്റി​ലും മ​ഴ​യി​ലും മ​രം റോ​ഡി​നു കു​റു​കെ പൊ​ട്ടി​വീ​ണു. കാ​ഞ്ഞി​ര​ക്കോ​ട് കൊ​ര​ട്ടി​യാം​കു​ന്ന് കോ​ള​നി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ മ​ര​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പൊ​ട്ടി​വീ​ണ​ത്. വൈ​ദ്യു​തി​ക്ക​മ്പി​യി​ലും ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളി​ലും ത​ട്ടി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് കേ​ബി​ൾ പൊ​ട്ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ മ​രം മു​റി​ച്ചു​മാ​റ്റി.

മ​രം ക​ട​പു​ഴ​കി വീ​ട്​ ത​ക​ർ​ന്നു

വേ​ലൂ​ർ: കാ​റ്റി​ലും മ​ഴ​യി​ലും പു​ളി​മ​രം ക​ട​പു​ഴ​കി വീ​ട് ത​ക​ർ​ന്നു. ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. വേ​ലൂ​ർ പോ​സ്റ്റ് ഓ​ഫി​സ് സെ​ന്‍റ​റി​നു സ​മീ​പം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ഞാ​ലി​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ത​ല​ക്ക് പ​രി​ക്കേ​റ്റ വേ​ലാ​യു​ധ​നെ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ടു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വേ​ലാ​യു​ധ​നും ഭാ​ര്യ​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് വേ​ലാ​യു​ധ​ന്‍റെ ത​ല​യി​ൽ ഓ​ട് വീ​ണ​ത്. മ​രം വീ​ണ് ഓ​ടു​മേ​ഞ്ഞ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി, പ​ഞ്ചാ​യ​ത്ത് അം​ഗം ശു​ഭ അ​നി​ൽ കു​മാ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsheavy rain
News Summary - Wind, rain in Thrissur: all destruction
Next Story