വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാന ഭീതി ഒഴിയുന്നില്ല
text_fieldsചൊക്കന-പാലപ്പിള്ളി റോഡിനു സമീപം മുപ്ലി പ്രദേശത്ത് പകല്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം
വെള്ളിക്കുളങ്ങര: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാന ഭീതി വര്‍ധിച്ചുവരുന്നതിനിടെ ചൊക്കന, മുപ്ലി തോട്ടം മേഖലയിലെ റോഡില്‍ പകല്‍ കാട്ടാനയിറങ്ങിയത് ജനങ്ങളില്‍ ഭീതി പരത്തി. ഏതാനും മാസം മുമ്പ് തോട്ടം തൊഴിലാളി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ഥലത്തിന് ഒരു ഫര്‍ലോങ് അകലത്തിലാണ് പകല്‍ റോഡില്‍ കാട്ടാനകളെ കണ്ടത്.
ഈ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോര്‍ഡ് ഏതാനും ദിവസം കാട്ടാനകള്‍ തകര്‍ത്തിരുന്നു. ചൊക്കന പ്രദേശത്തും ഞായറാഴ്ച പകല്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകളെ കാണാന്‍ തുടങ്ങിയത് ചൊക്കന- പാലപ്പിള്ളി റോഡിലെ യാത്രക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്. പുലര്‍ച്ച ടാപ്പിങ്ങിന് പോകുന്ന തോട്ടം തൊഴിലാളികളും ഭയപ്പാടിലാണ്.

