തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്തി കാട്ടുകൊമ്പൻ
text_fieldsപാലപ്പിള്ളി കുണ്ടായിയിൽ തോട്ടം തൊഴിലാളികളുടെ
പാഡികൾക്ക് സമീപം പറമ്പിലെ വാഴ തിന്നുന്ന കാട്ടാന
ആമ്പല്ലൂർ: പാലപ്പിള്ളി കുണ്ടായിയിലെ തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്താൻ കാട്ടുകൊമ്പൻ വീണ്ടും എത്തി. കുണ്ടായി ഇരുമ്പ് പാലത്തിന് സമീപത്തെ പാഡിയിലാണ് കാട്ടാനയെത്തി ഭീതി പരത്തിയത്. പാഡികൾക്ക് സമീപത്ത് ഇറങ്ങിയ ആന തൊഴിലാളികളുടെ വാഴകൃഷി വ്യാപകമായി നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചയാണ് ആനക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട കൊമ്പൻ പാഡികളിൽ എത്തിയത്.
വാഴകൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ആളുകൾ പാട്ടക്കൊട്ടിയും ഒച്ചവെച്ചും ആനയെ അകറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് മണിക്കൂറിലേറെ കഴിഞ്ഞാണ് ആന തോട്ടത്തിലേക്ക് കയറിപ്പോയത്. കഴിഞ്ഞദിവസം ചൊക്കനയിലും ഈ കൊമ്പൻ വാഴകൃഷി നശിപ്പിച്ചിരുന്നു. കുണ്ടായി, ചൊക്കന പ്രദേശങ്ങളിൽ പലയിടങ്ങളിലായി ആനക്കൂട്ടം തമ്പടിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

