കാട്ടാനകൾ റോഡിലേക്ക് പന മറിച്ചിട്ടു; ഏഴാറ്റുമുഖത്ത് ഗതാഗത തടസ്സം
text_fieldsഏഴാറ്റുമുഖത്ത് കാട്ടാനകൾ റോഡിലേക്ക് മറിച്ചിട്ട എണ്ണപ്പന
അതിരപ്പിള്ളി: ഏഴാറ്റുമുഖത്ത് എണ്ണപ്പന റോഡിലേക്ക് മറിച്ചിട്ട കാട്ടാനകൾ ഗതാഗതം തടസ്സപ്പെടുത്തി. വെറ്റിലപ്പാറ പാലത്തിന് സമീപമാണ് കാട്ടാനകൾ എണ്ണപ്പന മറിച്ചിട്ടത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.
എട്ട് കാട്ടാനകളാണ് ഉണ്ടായിരുന്നത്. ഇവ എണ്ണപ്പനകൾ റോഡിലേക്ക് വലിച്ചിട്ട് ഭക്ഷിച്ചതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. നേരം പുലർന്നിട്ടും ഇവയുടെ പട്ടതീറ്റ അവസാനിച്ചിരുന്നില്ല.
ഇതേ തുടർന്ന് ഏഴാറ്റുമുഖം ഭാഗത്തുനിന്ന് അതിരപ്പിള്ളി റോഡിലേക്കുള്ള ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. ഇതിനിട എത്തിയ വാഹനങ്ങൾ റോഡിന്റെ ഇരുവശത്തും കുടുങ്ങിക്കിടന്നു. രാവിലെ പ്ലാന്റേഷൻ തൊഴിലാളികളും നാട്ടുകാരും എത്തി ബഹളമുണ്ടാക്കിയതോടെ റോഡിൽനിന്ന് ആനക്കൂട്ടം പിൻവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

