Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷോ​ള​യാ​റി​ൽ ദ​യ​നീ​യ...

ഷോ​ള​യാ​റി​ൽ ദ​യ​നീ​യ കാ​ഴ്ച​യാ​യി തു​മ്പി​ക്കൈ​ക്ക് മു​റി​വേ​റ്റ കാ​ട്ടാ​ന

text_fields
bookmark_border
ഷോ​ള​യാ​റി​ൽ ദ​യ​നീ​യ കാ​ഴ്ച​യാ​യി തു​മ്പി​ക്കൈ​ക്ക് മു​റി​വേ​റ്റ കാ​ട്ടാ​ന
cancel
camera_alt

തു​മ്പി​ക്കൈ മു​റി​ഞ്ഞു തൂ​ങ്ങി​യനിലയിൽ കാ​ട്ടാ​ന

അ​തി​ര​പ്പി​ള്ളി: ഷോ​ള​യാ​റി​ൽ നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി തു​മ്പി​ക്കൈ​ക്ക് മു​റി​വേ​റ്റ് അ​ല​യു​ന്ന കാ​ട്ടാ​ന. ഏ​താ​നും നാ​ളു​ക​ളാ​യി മ​റ്റ് കാ​ട്ടാ​ന​ക​ൾ​ക്കൊ​പ്പം ഇ​തി​നെ ക​ണ്ടെ​ത്തി​യി​ട്ട്. തു​മ്പി​ക്കൈ അ​റ്റു​വീ​ഴാ​റാ​യ നി​ല​യി​ൽ വി​ണ്ടു തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. എ​ങ്ങ​നെ​യാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഭ​ക്ഷ​ണം ശ​രി​യാ​യി ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഇ​തി​ന്റെ ശ​രീ​രം അ​സ്ഥി​ക​ൾ പൊ​ന്തി​യ നി​ല​യി​ലാ​ണ്. വെ​ള്ളം കു​ടി​ക്കാ​നോ തു​മ്പി​ക്കൈ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം വാ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നോ പ്ര​യാ​സ​മു​ണ്ട്. അ​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ​ട്ടി​ണി കി​ട​ന്ന് ചാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ട്ടാ​ന​യു​ടെ ദൃ​ശ്യം സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് കാ​ട്ടാ​ന​യെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

നേ​ര​ത്തെ തു​മ്പി​ക്കെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​യാ​ന​യെ അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തു​പോ​ലെ നെ​റ്റി​യി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രു കാ​ട്ടാ​ന​യെ​യും പ്ലാ​ന്റേ​ഷ​ൻ മേ​ഖ​ല​യി​ൽ കു​റ​ച്ചു നാ​ൾ മു​മ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ന​പാ​ല​ക​ർ ഇ​തി​ന് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യി ചാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantwildlifeKerala
News Summary - Wild Elephant with Injured Trunk Spotted in Sholayar
Next Story