ഇഞ്ചക്കുണ്ട് പരുന്തുപാറയിൽ കാട്ടാന ശല്യം രൂക്ഷം
text_fieldsകരിയാത്തുംപാറ മീൻമുട്ടി ഭാഗത്ത് റിസർവോയറിനരികിലൂടെ നടന്നുനീങ്ങുന്ന കാട്ടാനക്കൂട്ടം
ആമ്പല്ലൂർ: ഇഞ്ചക്കുണ്ട് പരുന്തുപാറയിൽ കാട്ടാന ശല്യം രൂക്ഷം. ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കാട്ടാനകൾ റോഡലിറങ്ങി ആക്രമണം നടത്താൻ തുടങ്ങിയതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നാട്ടുകാർ റോഡ് താൽക്കാലികമായി അടച്ചുകെട്ടി. തുടർച്ചയായി ഇറങ്ങിയ ആനകൾ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 100ഓളം വാഴകളാണ് നശിപ്പിച്ചതെന്ന് കര്‍ഷകർ പറയുന്നു.
വാഴകൾക്കു പുറമെ തെങ്ങ്, റബര്‍ എന്നീ വിളകളും കാട്ടാനകള്‍ നശിപ്പിച്ചു. ഒരാഴ്ചയായി മൂന്ന് ആനകളാണ് പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. ആനയുടെ ശല്യം രൂക്ഷമാവുന്ന രാത്രികളില്‍ വനപാലകരെ വിളിച്ചാലും എത്താറില്ലന്നാണ് കര്‍ഷകരുടെ പരാതി. സജീവ് കൊട്ടിശേരി, മേരി കാപ്പില്‍, സണ്ണി കൊട്ടിശേരില്‍, ഹനീഫ മന്ത്രിക്കുത്ത്, തോമസ് തെക്കേകൈതക്കല്‍, മാത്യു വേങ്ങക്കല്‍ എന്നിവരുടെ കൃഷികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകള്‍ നശിപ്പിച്ചത്.
രാത്രികളില്‍ ഭീതിജനകമാണ് അവസ്ഥയെന്നും ആനകള്‍ കാടിറങ്ങുന്നത് തടയാന്‍ വനപാലകര്‍ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ വന്ന കൃഷിനാശങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

