Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടാനശല്യം; വനാതിർത്തികളിൽ കിടങ്ങ് നിർമിക്കും

text_fields
bookmark_border
കാട്ടാനശല്യം; വനാതിർത്തികളിൽ കിടങ്ങ് നിർമിക്കും
cancel

ആമ്പല്ലൂർ: കാട്ടാനശല്യം രൂക്ഷമായ വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളിലെ വനാതിർത്തികളിൽ കിടങ്ങ് നിർമിക്കാൻ തീരുമാനം. കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് വരന്തരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രണ്ട് പഞ്ചായത്തുകളിലുമായി ഏകദേശം 39 കിലോമീറ്റർ ദൂരത്തിലാണ് ട്രഞ്ചും സൗരോർജ വേലിയും മതിലും തീർക്കേണ്ടത്.

ഇത് നിർമിച്ചാൽ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ കഴിയുമെന്ന നിർദേശമാണ് യോഗത്തിലുണ്ടായത്. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും. വനംവകുപ്പ്, ഹാരിസൺ, കൊച്ചിൻ മലബാർ എസ്റ്റേറ്റുകൾ എന്നിവരുടെ സഹകരണത്തോടെയാകും കിടങ്ങ് നിർമിക്കുക. പഞ്ചായത്ത്, വനംവകുപ്പ്, റബർ എസ്റ്റേറ്റ് കമ്പനികൾ എന്നിവരിൽ നിന്ന് ഒരാൾ വീതം പ്രതിനിധികളായി എസ്റ്റിമേറ്റ് തയാറാക്കുന്ന കമ്മിറ്റി രുപവത്കരിക്കും. ഇതിന് അംഗീകാരം നേടുന്നതിനായി സർക്കാറിന് സമർപ്പിക്കും.

യോഗത്തിൽ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് മീന മദനൻ അധ്യക്ഷത വഹിച്ചു. ചാലക്കുടി ഫോറസ്റ്റ് ഡി.എഫ്.ഒ, സി.എഫ്.ഒ, ജില്ല പഞ്ചായത്തംഗങ്ങളായ ഷീല ജോർജ്, ഇ.എ. ഓമന, കെ.ജെ. ഡിക്സൻ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടെസി ജോസ്, വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റഅ സാന്‍റോ നന്തിപുലം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലില്ലി ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് ഞെരിഞ്ഞാംപിള്ളി, അംഗങ്ങളായ കെ.എസ്. ഫവാസ്, റെജി ജോർജ്, പഞ്ചായത്ത് ജനപ്രതിനിധികൾ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എസ്റ്റേറ്റ് മാനേജർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ട്രേഡ് യൂനിയൻ നേതാക്കൾ, വനമേഖലയിലെ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wild Elephant Menace: Trenches Planned Along Forest Borders
Next Story