കാട്ടാന ഓടിച്ചു; തോട്ടം തൊഴിലാളിക്ക് വീണ് പരിക്ക്
text_fieldsപാലപ്പിള്ളി മേഖലയിൽ വ്യാഴാഴ്ച ഇറങ്ങിയ കാട്ടാനകൾ
ആമ്പല്ലൂർ: പാലപ്പിള്ളിയിൽ കാട്ടാന ആക്രമിക്കാൻ വന്നതിനെ തുടർന്ന് പ്രണരക്ഷാർഥം ഓടുന്നതിനിടെ നിലത്തുവീണ് തോട്ടം തൊഴിലാളിക്ക് പരിക്ക്. പരിക്കേറ്റ പ്രസാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ടാപ്പിങ്ങിനായി തോട്ടത്തിലൂടെ പോകുമ്പോള്‍ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു.
കാട്ടാനയുടെ മുന്നിൽപ്പെട്ട് ഒരാഴ്ചക്കിടെ മൂന്നാമത്തെ അപകടമാണിത്. പാലപ്പിള്ളി പിള്ളത്തോട് പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. തോട്ടത്തിലെ 89 ഫീല്‍ഡില്‍ ഇറങ്ങിയ 15 ഓളം കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഇതിനിടെ പിള്ളതോടിനു സമീപം റോഡില്‍ ഒറ്റയാനും ഇറങ്ങിയിട്ടുണ്ട്.

