കേടായതിനെ തുടർന്ന് നിർത്തിയിട്ട വാഹനം രാത്രിയിൽ കാട്ടാനകൾ തകർത്തു
text_fieldsഅതിരപ്പിള്ളി: കാനനപാതയിൽ കേടായതിനെ തുടർന്ന് നിർത്തിയിട്ട വിനോദ സഞ്ചാരികളുടെ വാഹനം രാത്രിയിൽ കാട്ടാനകളെത്തി തകർത്തു. വെള്ളിയാഴ്ച രാത്രി അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ വാച്ചുമരത്തിന് സമീപം ആനമുക്കിലാണ് സംഭവം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ആണ് കാട്ടാനകൾ തകർത്തത്.
മുൻവശത്തെ ആക്സിൽ ഒടിഞ്ഞ് കേടായതിനെ തുടർന്ന് വർക്ക്ഷോപ്പിൽനിന്ന് ആളെ വിളിക്കുന്നതിന് വേണ്ടി റോഡിൽ നിർത്തിയിട്ട് പോവുകയായിരുന്നു. സമയം വൈകിയതിനാൽ വാഹനം റിപ്പയർ ചെയ്യാതെ വാഹനത്തിലുണ്ടായിരുന്നവർ പുളിയിലപ്പാറയിൽ തങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ കാട്ടാനകൾ ചവിട്ടിയും കുത്തിയും വാഹനത്തിന്റെ പാർട്സുകൾ വലിച്ചിട്ട നിലയിലായിരുന്നു.
റോഡിന്റെ വലതുവശത്തു കിടന്ന വാഹനം ആനകൾ തള്ളി ഇടതുവശത്ത് കൊണ്ടിട്ടു. ഇതു പോലെയുള്ള സന്ദർഭങ്ങളിൽ സഞ്ചാരികൾ വനംവകുപ്പിനെ അറിയിച്ചാൽ പിക്കപ്പ് വാഹനം ഉപയോഗിച്ച് ഫോറസ്റ്റ് സ്റ്റേഷന്റെ മുൻവശത്ത് സുരക്ഷിതമായി ഇടാനുള്ള സൗകര്യം വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

