Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് യാത്രികന് നേരെ...

ബൈക്ക് യാത്രികന് നേരെ കാട്ടാന ആക്രമണം

text_fields
bookmark_border
ബൈക്ക് യാത്രികന് നേരെ കാട്ടാന ആക്രമണം
cancel
camera_alt

കാട്ടാന തകർത്ത ബൈക്ക്

Listen to this Article

വെള്ളിക്കുളങ്ങര: അമ്പനോളി-നായാട്ടുകുണ്ട് റോഡിൽ ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ച് പരിക്കേൽപിച്ചു. നായാട്ടുകുണ്ട് സ്വദേശി മാനാട്ടുകാലായിൽ സിജോക്കാണ് (31) പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

ഡ്രൈവറായ സിജോ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ നായാട്ടുകുണ്ട് പാറമടക്ക് സമീപം കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ബൈക്കിന് നേരെ പാഞ്ഞടുത്ത ആനയിൽനിന്ന് തലനാരിഴക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.

ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ആന തകർത്തു. കാലിന് പരിക്കറ്റ സിജോ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant attack
News Summary - Wild Elephant attack on bike travaller
Next Story