Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2023 9:51 AM IST Updated On
date_range 16 March 2023 9:51 AM ISTപുലിക്കണ്ണിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsbookmark_border
camera_alt
representational image
ആമ്പല്ലൂർ: വരന്തരപ്പിള്ളി പുലിക്കണ്ണിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ തെങ്ങുകളും വാഴകളും കവുങ്ങുകളും നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. മാടക്കൽ അബ്ദുൽമജീദ്, വട്ടോളി സുബൈദ, പാറമ്മേൽ ഇസ്മായിൽ, ഇറക്കത്ത് അബ്ദുറഹ്മാൻ, പുന്നക്കര ഡേവീസ് എന്നിവരുടെ പറമ്പുകളിലാണ് നാശം. കള്ളായിയിൽ വനാതിർത്തിയിൽ വ്യക്തി സ്ഥാപിച്ച സോളാർ വേലി തകർത്താണ് ആനക്കൂട്ടം എത്തിയത്. കുട്ടികൾ ഉൾെപ്പടെ 18 ആനകളാണ് നാട്ടിലിറങ്ങിയത്. സമീപത്തെ റബർ തോട്ടത്തിലേക്ക് കയറിയ ആനകൾ വീണ്ടുമെത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. വനപാലകർ ഇടപെട്ട് ആനകളെ കാടുകയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

