Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടാന ആക്രമണം:...

കാട്ടാന ആക്രമണം: നടുങ്ങി മലയോര മേഖല

text_fields
bookmark_border
കാട്ടാന ആക്രമണം: നടുങ്ങി മലയോര മേഖല
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യി​റ​ങ്ങി​യ കൊ​ര​ട്ടി​ക്കാ​ര​ൻ ആ​ൻ​ഡ്രൂ​സി​ന്റെ കൃ​ഷി​യി​ടം

അ​തി​ര​പ്പി​ള്ളി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടി മ​ല​യോ​ര മേ​ഖ​ല. പ്ര​ത്യേ​കി​ച്ച് ചാ​ല​ക്കു​ടി വ​നം ഡി​വി​ഷ​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന​ത്. ര​ണ്ടു വി​ല​പ്പെ​ട്ട ജീ​വ​നു​ക​ളാ​ണ് ഇ​വി​ടെ മാ​ത്രം സ​മീ​പ​കാ​ല​ത്താ​യി ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​വി​ട​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​വ​രി​ക​യാ​ണ്. വ​ൻ കൃ​ഷി​നാ​ശ​വും ജീ​വ​നാ​ശ​വു​മാ​ണ് അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലും കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ലേ​ക്ക് കാ​ട്ടാ​ന​ക​ളെ​യും മ​റ്റും തു​ര​ത്തു​ന്ന​തി​ൽ വ​നം വ​കു​പ്പ് പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ഇ​വ​രു​ടെ നി​ര​ന്ത​ര പ​രാ​തി​ക​ൾ​ക്ക്‌ ശാ​ശ്വ​ത പ​രി​ഹാ​രം അ​ക​ലെ​യാ​ണ്.

വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന ഇ​റ​ങ്ങി​വ​രു​ന്ന​ത് ത​ട​യു​ന്ന വൈ​ദ്യു​ത വേ​ലി​ക​ളു​ടെ നി​ർ​മാ​ണം പ​ല സ്ഥ​ല​ത്തും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​വ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തും കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ വ​ന​പാ​ല​ക​രി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​വി​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ സ്വ​യം പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത്ത​രം ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​നാ​യ മോ​ഹ​ന​ൻ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. നാ​ട്ടു​കാ​ർ​ക്കെ​ല്ലാം വേ​ണ്ട​പ്പെ​ട്ട​വ​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ശ്ശേ​രി, വെ​റ്റി​ല​പ്പാ​റ ഭാ​ഗ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന കാ​ട്ടാ​ന​ക​ളെ കാ​ടി​നു​ള്ളി​ലേ​ക്ക് തു​ര​ത്തി​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​ന്നി​രു​ന്ന​ത്.

കാ​ട്ടാ​ന ഇ​റ​ങ്ങി​യ വി​വ​രം മ​റ്റു​ള്ള​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​ച്ചെ​ന്ന ഇ​ദ്ദേ​ഹ​ത്തെ വീ​ടി​ന് സ​മീ​പം കാ​ട്ടാ​ന വ​ക​വ​രു​ത്തു​ക​യാ​യി​രു​ന്നു. ഒ​രു ര​ക്ഷ​ക​നെ ന​ഷ്ട​പ്പെ​ട്ട ന​ടു​ക്ക​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. പ്ര​ദേ​ശ​ത്ത് എ​ത്ര​യോ നാ​ളു​ക​ളാ​യി കാ​ട്ടാ​ന​ശ​ല്യം തു​ട​രു​ക​യാ​ണ്. ഓ​രോ രാ​ത്രി​യി​ലും ഓ​രോ കൃ​ഷി​യി​ട​ത്തും കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​വ​ന്ന് നാ​ശം വി​ത​ക്കു​ക​യാ​ണ്.

കൃ​ഷി​യെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ഇ​വ​രു​ടെ ഭൂ​മി​യി​ലെ വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ ഒ​ന്നും അ​വ​ശേ​ഷി​ക്കാ​തെ ന​ശി​പ്പി​ക്കു​ക​യാ​ണ്. പ്ലാ​വി​ൽ ച​ക്ക​യു​ണ്ടാ​യാ​ൽ ഒ​ന്നും ശേ​ഷി​ക്കാ​തെ തി​ന്നു​തീ​ർ​ക്കും. രാ​ത്രി ശ​ബ്ദം കേ​ട്ടാ​ൽ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​തെ ഭ​യ​ന്നു​വി​റ​ച്ച് ക​ഴി​യു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വ​യോ​ധി​ക​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. പു​ല​ർ​ച്ച വ​ഴി​യി​ലൂ​ടെ ന​ട​ന്നു​വ​ന്ന ഇ​ദ്ദേ​ഹ​ത്തെ കാ​ട്ടാ​ന കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു.​ഡി.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചാ​യ്പ​ൻ​കു​ഴി മാ​തൃ​ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ടി​ച്ചു​ത​ക​ർ​ത്തി​രു​ന്നു. പ്ര​തി​ഷേ​ധ​ങ്ങ​ൾ മു​റു​കു​മ്പോ​ഴും കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല.

കോ​ട​ശ്ശേ​രി​യി​ലെ പീ​ലാ​ർ​മു​ഴി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​യെ കാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു​വി​ടാ​ൻ വ​ന​പാ​ല​ക​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. രാ​ത്രി​യും പ​ക​ലും കാ​ട്ടാ​ന​ക​ളെ ഭ​യ​ന്നു ക​ഴി​യു​ക​യാ​ണ് ജ​ന​ങ്ങ​ൾ. വെ​ള്ളി​യാ​ഴ്ച കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന നാ​ശം വ​രു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ കൊ​ര​ട്ടി​ക്കാ​ര​ൻ ആ​ൻ​ഡ്രൂ​സി​ന്റെ തെ​ങ്ങും വാ​ഴ​യും പ്ലാ​വി​ലെ ച​ക്ക​യും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ക​റു​ക​ണ്ട​ത്തി​ൽ സു​കു​വി​ന്റെ 20ഓ​ളം വാ​ഴ​ക​ളും പ്ലാ​വു​ക​ളും ന​ശി​പ്പി​ച്ചു. പീ​ലാ​ർ​മു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മ്പോ​ൾ അ​ക​ലെ​യു​ള്ള വെ​റ്റി​ല​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് വ​ന​പാ​ല​ക​ർ എ​ത്ത​ണ​മെ​ന്ന​ത് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWild Elephant AttackThrissurHilly region
News Summary - Wild elephant attack: Hilly region shaken
Next Story