ചൊക്കനയില്‍ പാഡികള്ക്കരികില് വീണ്ടും കാട്ടാന; ഭീതിയകലാതെ തൊഴിലാളികൾ
text_fieldsചൊക്കനയിലെ തൊഴിലാളി പാഡികള്ക്കരികില് ബുധനാഴ്ച പുലർച്ചെ എത്തിയ കാട്ടാന
വെള്ളിക്കുളങ്ങര: ചൊക്കന എസ്റ്റേറ്റിലെ തൊഴിലാളി പാഡികൾക്ക് സമീപം കാട്ടാനയെത്തിയത് തൊഴിലാളി കുടുംബങ്ങളെ ഭീതിയിലാക്കി. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കാട്ടാനയെത്തിയത്. ശബ്ദം കേട്ട് തൊഴിലാളികള്‍ ഉണര്‍ന്ന് ഒച്ചയെടുത്ത് ആനയെ അകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നേരം പുലരുന്നതുവരെ ഇവിടെ കാട്ടാന ഉണ്ടായിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിലേറെയായി തൊഴിലാളികളുടെ വീടുകൾക്ക് സമീപം പതിവായി കാട്ടാന എത്തുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇവിടെയുള്ള പാഡിക്കരികില് കാട്ടാനയെ കണ്ട് യുവതി കുഴഞ്ഞു വീണ് മരിച്ച സംഭവമുണ്ടായിരുന്നു. ഇതിനുശേഷം പാഡികളില്‍ കഴിയുന്ന തൊഴിലാളികുടുംബങ്ങള്‍ ഭീതിയിലാണ് ജീവിക്കുന്നത്.
റബര്‍ തോട്ടങ്ങളിലും കാട്ടാനകള്‍ വിഹരിക്കുന്നുണ്ട്. എസ്റ്റേറ്റില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ കാട്ടാനകള്‍ ആക്രമിക്കുന്ന സംഭവങ്ങളും മേഖലയില്‍ വര്‍ധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

