50 ജനവാസമേഖലയിൽ കാട്ടാനകൾ
text_fieldsrepresentational image
ആമ്പല്ലൂർ: പാലപ്പിള്ളി ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ നടാമ്പാടത്തെ തോട്ടത്തിൽ തമ്പടിച്ചത് നാട്ടുകാരെ ആശങ്കയിലാക്കി. കള്ളിച്ചിത്ര ആദിവാസി കോളനിക്ക് സമീപം 50 ആനകളാണ് ഭീതി പരത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം പിള്ളത്തോടിന് സമീപം ആനത്താരയിറങ്ങി വന്ന ആനകളാണ് കോളനിക്ക് സമീപം തമ്പടിച്ചത്.
റബർ തോട്ടത്തിൽ അടിക്കാട് വളർന്നുനിൽക്കുന്നതാണ് കാട്ടാനകൾക്ക് താവളമാകുന്നത്. പുനർ നടീൽ നടത്തേണ്ട തോട്ടം വെട്ടിത്തെളിയിക്കാൻ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പ്രശ്നമാകുന്നത്.
അതേസമയം, കാട്ടാനകളിറങ്ങുന്നത് പതിവായ പാലപ്പിള്ളി മേഖലയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.
സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന റോഡിൽ വാഹനയാത്രക്കാർക്ക് കാട്ടാനകൾ മാർഗതടസ്സം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

