മുറിവേറ്റ കാട്ടാന വെറ്റിലപ്പാറയിൽ
text_fieldsമുറിവേറ്റ കാട്ടാന വെറ്റിലപ്പാറ പുഴയോരത്ത്
എത്തിയപ്പോൾ
അതിരപ്പിള്ളി: നെറ്റിയിൽ മുറിവേറ്റ കാട്ടാന പുഴയോരത്ത് എത്തിയപ്പോൾ കാണാൻ ആളുകൾ കൂടി. തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ വെറ്റിലപ്പാറയിൽ വഴിയോട് ചേർന്നുള്ള പുഴയോരത്ത് കാട്ടാന ഒറ്റയ്ക്ക് എണ്ണപ്പനത്തോട്ടത്തിൽ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് അത് റോഡിലേക്ക് കയറാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു. ആനയെ കണ്ടതോടെ ഫോട്ടോ എടുക്കാനും മറ്റുമായി യാത്രക്കാർ വഴിയിൽ നിലയുറപ്പിച്ചു.
നെറ്റിയിലെ മുറിവുകൾ പഴുത്ത് കാട്ടാന ഗുരുതരാവസ്ഥയിലാണെന്ന് മാധ്യമങ്ങളിൽ വാർത്ത പരന്നിരുന്നു. മുറിവ് പഴുത്ത് അതിൽ പുഴുക്കൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ടായിരുന്നു.
കാട്ടാനക്ക് വനപാലകർ ദിവസങ്ങൾക്ക് മുമ്പ് മയക്കുവെടി വച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ ചികിത്സ ഫലപ്രദമായില്ലെന്നാണ് ആരോപണം. കാട്ടാനയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ആനയെ നിരീക്ഷിച്ച് ആവശ്യമെങ്കിൽ തുടർ ചികിത്സ നൽകണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

